Error message

  • Deprecated function: Methods with the same name as their class will not be constructors in a future version of PHP; views_display has a deprecated constructor in require_once() (line 3157 of /home/johnsonpaul/syromalabarpittsburgh.org/includes/bootstrap.inc).
  • Deprecated function: Methods with the same name as their class will not be constructors in a future version of PHP; views_many_to_one_helper has a deprecated constructor in require_once() (line 127 of /home/johnsonpaul/syromalabarpittsburgh.org/sites/all/modules/ctools/ctools.module).

About

ആത്മവിനല്പ്പം 'നാടന്‍' ഭക്ഷണം

അന്നൊരു ശനിയാഴ്ചയായിരുന്നു...പിറ്റേന്ന് ഞായറാഴ്ച്ചയാകും...ഒരുമാതിരിപ്പെട്ട നാടന്‍ 'ക്രിസ്ത്യനികളെല്ലാം 'കടം' വീട്ടാന്‍ പള്ളിയില്‍ പോകുന്ന ദിവസം. എന്നാല്‍ ഈചെറുപ്പക്കാരന് അതൊരു 'കടം' വീട്ടലായിരുന്നില്ല. വീട്ടില്‍ നിന്നിറങ്ങി 'പ്രവാസിപ്പട്ടം' സ്വീകരിച്ചതില്‍ പിന്നെ ഭക്തിയൊക്കെ ഇത്തിരി കൂടിയിട്ടുണ്ട്. പള്ളിയില്‍ പോയി മനമുരികി പ്രാര്‍ത്ഥിക്കും...എന്നാലും ഈ ഇംഗ്ലീഷ് കുര്‍ബ്ബാനയ്ക്ക് എന്തോ ഒരു സുഖക്കുറവ്. അമേരിക്കയില്‍ വന്ന നാളുകളില്‍ പീറ്റ്സ്സയും ബര്‍ഗറും കഴിച്ചു മനം മടുത്തപോലെ, ഇംഗ്ലീഷ് കുര്‍ബ്ബാന കണ്ടു കണ്ടു എന്തോ ഒരു വൈക്ലഭ്യം...വൈക്ലഭ്യത്തിനു വേറെയുമുണ്ട് കാരണങ്ങള്‍. പള്ളിപ്രസംഗത്തിനിടെയുള്ള അച്ചന്‍റെ പ്രാദേശിക തമാശകള്‍ പലതും ഇഷ്ട്ടന് പിടികിട്ടിയിരുന്നില്ല. ഇഗ്ലീഷ് ഭക്തരുടെ കൂട്ടച്ചിരി 'കണ്ടു ചിരിച്ചത്' പലതും അസ്ഥാനത്തായിപ്പോയിട്ടുങ്ങ്. പിന്നെ, ഒരു ഞായറാഴ്ച്ച കണ്ടയാളെ അടുത്ത തവണ കാണാത്തത് കൊണ്ട് നാണക്കേടില്ല.

മറ്റൊരു ഞായറാഴ്ച്ചക്കുര്‍ബ്ബാന... പള്ളിപ്രസംഗത്തിനിടെ അച്ചന്‍റെ തമാശ...കൂട്ടച്ചിരി..... അപ്പോഴതാ മറ്റൊരു അസ്ഥാനച്ചിരി, നമ്മുടെ പ്രവാസി തിരിഞ്ഞുനോക്കി..."ദേ വേറൊരു പ്രവാസി, ...ഭാഗ്യം... ഞാനീ പ്രശ്നത്തില്‍ ഒറ്റപ്പെട്ടുപോയില്ല." സൗഹൃതമായി...സംഭാഷണമായി...അപ്പോഴാണ് അവര്‍ തുല്യ ദു:ഖിതരാണെന്ന് മനസ്സിലായത്‌. ഒരു മലയാളം കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്‍റെ ദു:ഖം...എങ്ങനെയും പിറ്റ്സ്ബര്‍ഗിലൊരു മലയാളം കുര്‍ബ്ബാന, അതായി പിന്നെ അവരുടെ ലക്ഷ്യം. ഈ പ്രയാണത്തിനിടയില്‍ ദു:ഖിതരുടെ എണ്ണവും കൂടി. എല്ലാവരും കൂടി ചിക്കാഗോ വിശുദ്ധ തോമസ്‌ രൂപതയുടെ മെത്രാനെ സമീപിച്ചു. മാസത്തിലൊരിക്കല്‍ ഒരു മലയാളം കുര്‍ബ്ബാനയ്ക്ക് അച്ചന്മാരെ അയക്കാന്‍, മെത്രാന്‍ സമ്മതിച്ചു.

"അന്നാ... പെസഹാ... തിരുനാളില്‍...കര്‍ത്താ...വരുളിയ കല്പ്പനപോല്‍.. " 2006 ഡിസംബര്‍ മാസത്തില്‍ പിറ്റ്സ്ബര്‍ഗിലെ ആദ്യത്തെ മലയാളം കുര്‍ബ്ബാന. കുര്‍ബ്ബാനയില്‍ പങ്കെടുത്തവര്‍ക്കെല്ലാം പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരാനന്ദം...ഏറെ നാളെത്തി നല്ലൊരു നാടന്‍ ഭക്ഷണം കഴിച്ച പോലെ ....ആത്മവിനല്പ്പം 'നാടന്‍' ഭക്ഷണം....